മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു.

പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്‌ട്രോള്‍ മുക്തമായി. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും.

source